| Wednesday, 14th April 2021, 9:37 pm

'ലുട്ടാപ്പി ഒരു പോപ്പുലര്‍ കഥാപാത്രം, ജനകീയതയെ സൂചിപ്പിക്കുന്നു'; തനിക്ക് ലുട്ടാപ്പിയെന്ന പേര് വന്ന കഥ വെളിപ്പെടുത്തി എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തന്നെ ലുട്ടാപ്പി എന്ന് വിളിച്ച് പരിഹസിക്കുന്നതിനെപ്പറ്റി തുറന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റഹീമിന്റെ വെളിപ്പെടുത്തല്‍.

മലയാളത്തിലെ വളരെ പോപ്പുലറായ കഥാപാത്രമാണ് ലുട്ടാപ്പിയെന്നും ആ പേരില്‍ തന്നെ വിളിക്കുന്നത് തന്റെ ജനകീയതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലതരത്തിലുള്ളവര്‍ ഒന്നിച്ചെത്തുന്ന ഇടമാണ് സോഷ്യല്‍ മീഡിയ എന്നും ഇത്തരം പരിഹാസങ്ങള്‍ കാര്യമായി എടുക്കാറില്ലെന്നും റഹീം പറഞ്ഞു. അതോടൊപ്പം തനിക്ക് ഈ പേര് വന്നതിനെപ്പറ്റിയുള്ള കഥയും അദ്ദേഹം പറഞ്ഞു.

‘പഴയ കാലത്തെ ക്രിയേറ്റിവ് ആയ കാര്‍ട്ടൂണുകള്‍ ആണ് ഇപ്പോഴത്തെ ട്രോളുകള്‍. പഴയ കാലത്തെ ഓട്ടോഗ്രാഫിന് തുല്യമാണ് ഇപ്പോഴത്തെ സെല്‍ഫിയും. ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ നിറം മാറ്റാന്‍ അതിന്റെ പ്രസിദ്ധീകരണം ഒരു ശ്രമം നടത്തി. ഇതിനെതിരെ കേരളത്തിലെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഇളകിമറിഞ്ഞു. വലിയ ജനകീയ മുവ്‌മെന്റായിരുന്നു അത്. ലുട്ടാപ്പിക്ക് അതിഭീകരമായ സ്വീകാര്യത കിട്ടി. ഇതേ സമയത്താണ് കേരളത്തില്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കുവാനായി മുല്ലപ്പള്ളി വരുന്നതും. മുല്ലപ്പള്ളി ജാഥ നടത്തുകയാണ്. മുല്ലപ്പള്ളിയുടെ ജാഥ വരുമ്പോള്‍ ശുഷ്‌കമായ സദസ്സാണ് കാണുന്നത്. മുല്ലപ്പള്ളി ഒരു ക്രൗഡ് പുള്ളര്‍ ലീഡര്‍ അല്ലെന്നാണ് എന്റെയൊരു കാഴ്ചപ്പാട്. ഒരു വശത്ത് ആളുകള്‍ ഇല്ലാത്ത ശുഷ്‌കമായ സദസ്സ്. മറ്റൊരു വശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം. സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാല്‍ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ’, റഹീം പറഞ്ഞു.

മുല്ലപ്പള്ളിയുടെ കേരളയാത്രയ്ക്കിടെ ലുട്ടാപ്പിയെ രക്ഷിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന് പ്രചരണമുണ്ടായി. ഇതില്‍ നിന്നാണ് തനിക്ക് ഈ പേര് വന്നതെന്നും റഹീം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: A A Rahim Says Story Of Trolls Calling Him Luttappi

We use cookies to give you the best possible experience. Learn more