| Friday, 10th August 2018, 12:28 pm

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 അംഗ സംഘം: ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നത്- ദ വയര്‍ അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കുറിച്ച് മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ടു ചെയ്യുന്നുവെന്ന് പരിശോധിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് 200 അംഗ സംഘത്തെ. ദല്‍ഹിയിലെ സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിന് വലതുവശത്തായുള്ള സൂചന ഭവന്റെ പത്താനം നിലയിലാണ് 200 അംഗ സംഘം 24 മണിക്കൂറും മാധ്യമങ്ങളെ നിരീക്ഷിക്കുന്നതെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏതൊക്കെ ചാനലുകളാണ് മോദിയേയും അമിത് ഷായേയും കുറിച്ച് പരിപാടികള്‍ ചെയ്യുന്നത്, അത് ഏത് തരത്തിലുള്ളതാണ്, എത്രദൈര്‍ഘ്യമുള്ളവയാണ് എന്നതു സംബന്ധിച്ച് ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയെന്നതാണ് ഇവരുടെ പ്രധാന ചുമതല.

ആറുമാസത്തെ കരാര്‍ വ്യവസ്ഥയിലേക്കാണ് ഈ സംഘത്തിലാണ് ആളുകളെ എടുക്കുന്നത്. പത്തു പതിനഞ്ചുപേരെ സ്ഥിര ശമ്പളവര്‍ധനവോടുകൂടി സ്ഥിരം തൊഴിലാളികളായി നിയമിക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുന്നുണ്ട്.

Also Read:ഭീതിപടര്‍ത്തി കന്‍വാര്‍ യാത്ര; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു; നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചുപൂട്ടി

വാര്‍ത്താ ചാനലുകളെ ട്രാക്ക് ചെയ്യുകയെന്നതാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. അവരെന്താണ് കാണിക്കുന്നത്, പറയുന്നത്, എന്ത് വിഷയമാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്, ആ ചര്‍ച്ചകളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത്, അവര്‍ എന്തൊക്കെ പറയുന്നു, ആരുടെ വാക്കുകളാണ് അനുകൂലമായത്, ആരുടേതാണ് അല്ലാത്തത് എന്നതെല്ലാം പരിശോധനാ വിധേയമാക്കും. ചാനല്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പോളിസിയെക്കുറിച്ചുള്ളതാണെങ്കില്‍ അക്കാര്യം പ്രത്യേകം പരാമര്‍ശിക്കും. ഓരോ സെക്കന്റും രേഖപ്പെടുത്തപ്പെടും.

പിന്നീട് ഏതൊക്കെ മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് സംഘം ലിസ്റ്റു ചെയ്യും. സര്‍ക്കാറിനോടുള്ള ചായ്‌വ് എത്രത്തോളമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ടി.വി ചാനലുകളെ തരംതിരിച്ചിട്ടുണ്ട്. സര്‍ക്കാറിനെ അങ്ങേയറ്റം പുകഴ്ത്തുന്ന ചാനലുകളെ “റിലയബിള്‍” കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. മോദിയുടെ മുഖം കാണിക്കാന്‍ അല്പം പിശുക്കു കാണിക്കുന്ന ചാനലുകളെ മധ്യവര്‍ഗനിരയില്‍ പെടുത്തിയിട്ടുണ്ട്. ഈ ചാനലുകളുമായി മോണിറ്ററിങ് സംഘം ബന്ധപ്പെടുകയും സൗഹൃദ സംഭാഷണത്തില്‍ മോദിയുടെ മുഖം സ്ത്രീനില്‍ കൂടുതല്‍ തവണ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

Also Read:തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞു; അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാരവന്‍ റിപ്പോര്‍ട്ട്‌

ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന രീതി വളരെ രസകരമാണ്. കഴിഞ്ഞയാഴ്ച യു.പിയിലെ നോയിഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചനലിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പഴയ ചില ബന്ധങ്ങള്‍ പറഞ്ഞുകൊണ്ടാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. പിന്നീട് സ്ഥാപനത്തിന്റെ എഡിറ്ററുമായി സംഭാഷണം തുടര്‍ന്നു.

പിന്നീട് തമാശ രൂപേണ ഒരു സന്ദേശം വന്നു: “നിങ്ങളുടെ ചാനല്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ അധികം കാണിക്കുന്നില്ല”

എഡിറ്റര്‍ ചോദിച്ചു: “ആരെയാണ് കാണിക്കാത്തത്”

മോണിറ്ററുടെ മറുപടി: “അയ്യോ പ്രധാനമന്ത്രിയെ തന്നെ അല്ലാതെ ആരെ.”

എഡിറ്റര്‍: “നിങ്ങളെന്താണ് പറയുന്നത്? ഞങ്ങള്‍ സ്‌ക്രീനില്‍ അദ്ദേഹത്തെ നന്നായി കാണിക്കുന്നുണ്ടല്ലോ.”

മോണിറ്റര്‍: “അതുകൊണ്ട് നിങ്ങള്‍ക്ക് ഗുണമുണ്ടാകും. ഞങ്ങളാണ് ചാനലുകളെ മോണിറ്റര്‍ ചെയ്യുന്നത്. നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ ചാനല്‍ മധ്യനിരയില്‍ വരുന്നതാണ്.”

എഡിറ്റര്‍: ” നിങ്ങള്‍ അങ്ങനെ പറയുകയാണെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ കാണിക്കാം”

മോണിറ്റര്‍: “നിങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്യൂ.”

എഡിറ്റര്‍: ” ഇതൊരു നിര്‍ദേശമോ അതോ ഭീഷണിയോ?”

ആരാണ് പ്രധാനമന്ത്രിയുടെ മുഖം ഏറ്റവുമധികം കാണിക്കുന്നത് എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കിടയില്‍ ഒരു മത്സരം നടക്കുകയെന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ? അല്ലെങ്കില്‍ കുറച്ചു കാണിച്ചുവെന്നതിന്റെ പേരില്‍ സൗഹൃദ സംഭാഷണമെന്ന വ്യാജേന ഭീഷണി ഫോണ്‍ കോള്‍ വരുന്നതിനെക്കുറിച്ച്?

സൗഹൃദസംഭാഷണ രൂപേണയുള്ള ഭീഷണി കിട്ടിയിട്ടും ഏതെങ്കിലും ചാനല്‍ വഴങ്ങിയില്ലെങ്കില്‍ ” ഞാന്‍ പറയാം, നിങ്ങള്‍ക്ക് ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലായില്ലെന്നു തോന്നുന്നു. നിങ്ങളാണ് എഡിറ്റര്‍. നിങ്ങളാണ് തീരുമാനിക്കേണ്ടത്. പക്ഷേ രാജ്യത്തെ സംബന്ധിച്ച് പ്രധാനം എന്താണെന്നെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ രാജ്യ താല്‍പര്യത്തെ മാനിക്കുന്നില്ല. കാലം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. പഴയ രീതിയിലുള്ള ചിന്തയുടെ കാലമൊക്കെ കഴിഞ്ഞു.”

പിന്നീട് ഇങ്ങനെ ഉപസംഹരിക്കും: “നിങ്ങള്‍ ബുദ്ധിയുള്ളയാളാണ്. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാവും. ഞങ്ങളോട് നല്ല രീതിയില്‍ നിന്നില്ലെങ്കില്‍ നിങ്ങളുടെ ഒരു പരിപാടിയ്ക്കും ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.”

We use cookies to give you the best possible experience. Learn more