Kerala News
'അക്രമി മകളെ കൊല്ലുന്നത് കണ്ടെന്ന് പിതാവ്'; വര്‍ക്കലയില്‍ 17കാരിയെ സുഹൃത്തെന്ന് പറയുന്നയാള്‍ കഴുത്തറുത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 28, 03:09 am
Wednesday, 28th December 2022, 8:39 am

തുരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്താണെന്ന് പറയപ്പെടുന്ന ദീപു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീടിന്റെ പുറത്തുനിന്ന് മകള്‍ ജനലില്‍ അടിച്ചിരുന്നെന്നും, തനിക്ക് നിസ്സാഹയനായി നോക്കിനല്‍ക്കാനെ കഴിഞ്ഞുള്ളുയെന്നും സംഗീതയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം പൊലീസ് അറിയിച്ചിട്ടില്ല.