തൃശൂര്‍: തൃശൂരില്‍ പുതുവത്സര ആഘോഷത്തിനിടെ നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാലസ് റോഡില്‍വെച്ചാണ് കൊലപാതകം. ലിവിന്‍ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലിവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച 14 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മദ്യലഹരിയിലാണ് ആക്രമണം നടന്നതെന്നാണ് നിഗമനം. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലിയം റോഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ലിവിന്‍.
14 കാരനും സുഹൃത്തും രണ്ട് പെണ്‍കുട്ടികളുമായി പോകുന്നത് ചോദ്യം ചെയ്യാന്‍ പോയ ലിവിനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി കുത്തുകയായിരുന്നെന്ന് ലിവിന്റെ സുഹൃത്തായ അമ്പിളി പറഞ്ഞു. തൃശൂര്‍ ഈസ്റ്റ് പൊലീസ് 14കാരെനെ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം മദ്യലഹരിയില്‍ ലിവിന്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: A 14-year old boy stabbed a youth to death during new year celebrations in Thrissur