| Sunday, 26th May 2024, 8:54 pm

ആലുവയില്‍ 12 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്താണ്‌ സംഭവം. അതിഥി തൊഴിലാളിയുടെ കുഞ്ഞിനെയാണ് കാണാതായിരിക്കുന്നത്.

ഞായറാഴ്ച അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായതെന്നാണ് റിപ്പോർട്ട്. കടയിൽ പോകുകയാണെന്ന് പറഞ്ഞ് കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങിയതാണെന്നാണ് പ്രാഥമിക വിവരം. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: A 12-year-old girl has been reported missing in Aluva

We use cookies to give you the best possible experience. Learn more