Advertisement
Kerala News
ആലപ്പുഴയില്‍ പത്ത് വയസുകാരന്‍ ഊഞ്ഞാലില്‍ കുടുങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 06:30 am
Thursday, 16th January 2025, 12:00 pm
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴ: അരൂരിൽ ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. അരൂര്‍ ബൈപ്പാസ് കവലയില്‍ താമസിക്കുന്ന അഭിലാഷ്-ധന്യ ദമ്പതികളുടെ മകന്‍ കാശ്യപാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.

സംഭവത്തില്‍ അരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരിയ്ക്ക് സുഖം ഇല്ലാതായതിനെ തുടര്‍ന്ന് മാതാപിതാക്കൾ ആശുപത്രിയിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായത്.

ആത്മഹത്യ ആണോയെന്ന് പൊലീസ് സംശയിക്കുന്നതായാണ് വിവരം. വീടിന്റെ മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന ഊഞ്ഞാലിനായി കെട്ടിയ ഷാളില്‍ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ (ബുധന്‍) ടൂഷ്യന്‍ ക്ലാസിലെത്തിയ കുട്ടി വളരെ വിഷമത്തിലായിരുന്നുവെന്ന് ടീച്ചര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരൂർ സെന്റ് അഗസ്റ്റിയസ്‌ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കശ്യപ്.

Content Highlight: A 10-year-old boy got stuck in a swing and died in Alappuzha