99 ാം വയസ്സിലും ഇടര്‍ച്ചയില്ലാതെ റെക്കോര്‍ഡിലേക്ക് നീന്തിക്കയറിയ അത്ഭുത മനുഷ്യന്‍
Swimming
99 ാം വയസ്സിലും ഇടര്‍ച്ചയില്ലാതെ റെക്കോര്‍ഡിലേക്ക് നീന്തിക്കയറിയ അത്ഭുത മനുഷ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd March 2018, 12:25 am

മെല്‍ബണ്‍: 99 ാം വയസ്സിലും പോരാട്ട വീര്യം ചോരാതെ റെക്കോര്‍ഡിലേക്ക് നീന്തിക്കയറിയ ജോര്‍ജ് കൊറോണസ് എന്ന ഓസ്ട്രേലിയക്കാരനെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോര്‍ഡാണ് ഈ നീന്തല്‍ താരം സ്വന്തമാക്കിയത്്.

6.12 സെക്കന്‍ഡ് കൊണ്ടാണ് അദ്ദേഹം ലക്ഷ്യത്തിലേക്ക് നീന്തിക്കയറിയത്. വരുന്ന ഏപ്രിലില്‍ നൂറു വയസ്സ് തികയാനിരിക്കെയാണ് കൊറോണസ് ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

 

“ഇത് തന്നെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠമായ ഒന്നാണെന്നും ഏറ്റവും അവസാനത്തിലെ ആ ചുവര്‍ തൊടാന്‍ നിശ്ചയിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍പ്പുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരാധകരും കൂടെയായപ്പോള്‍ താന്‍ ലക്ഷ്യം കീഴടക്കാന്‍തന്നെ തീരുമാനിച്ചെന്നും ബ്രിസ്ബെയ്നില്‍ നിന്നുള്ള കൊറോണസ് പറയുന്നു.

ഞാന്‍ ഒരു നിലക്കും ചെറുപ്പക്കാരനല്ല, എന്നാല്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണാറുള്ളത് എന്നും കോറോണ്‍സ് പറയുന്നു. ചെറുപ്പത്തിലെ ഒന്നാന്തരം നീന്തല്‍ക്കാരനായിരുന്ന കോറോണ്‍സ് വീണ്ടും നീന്തലിലേക്ക് തിരിച്ചുവന്നത് എണ്‍പതുകളിലായിരുന്നു.