തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 973 ആയി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 180 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
കണ്ണൂരും മലപ്പുറവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. കണ്ണൂരില്‍ 119 പേരും മലപ്പുറത്ത് 107 പേരുമാണ് ചികിത്സയിലുള്ളത്.
തിരുവനന്തപുരം 71, കൊല്ലം 53, പത്തനംതിട്ട 52, ആലപ്പുഴ 63, കോട്ടയം 31, ഇടുക്കി 20, എറണാകുളം 50, തൃശ്ശൂര്‍ 61,കോഴിക്കോട് 59, വയനാട് 16, കാസര്‍ഗോഡ് 91 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, കാസര്‍?ഗോഡ് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക