| Tuesday, 24th March 2020, 8:00 am

ഇറ്റലിയില്‍ നിന്ന് ശുഭവാര്‍ത്ത; കൊവിഡ് 19 ബാധിച്ച 95-കാരിയ്ക്ക് അസുഖം ഭേദമായതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലിയില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. രാജ്യത്ത് 95 വയസുള്ള സ്ത്രീ കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍മ ക്ലാര കോര്‍സിനി എന്ന 95 കാരിയെ മാര്‍ച്ച് അഞ്ചിനാണ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പാവുലോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂര്‍ണ്ണായി ഭേദമായി എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് 19 ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

തനിക്ക് പൂര്‍ണ്ണമായി അസുഖം ഭേദമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ നന്നായി ശുശ്രൂഷിച്ചെന്നും അല്‍മ ഗസറ്റെ ഡി മോഡെണയോട് പറഞ്ഞു.

നേരത്തെ ഇറാനില്‍ 103, 91 വയസുള്ളവര്‍ കൊവിഡ് 19 ല്‍ നിന്ന് മുക്തി നേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം കൊവിഡ് 19 വൈറസ് ബാധയില്‍ ഇറ്റലിയില്‍ മരണം 6000 കടന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more