ലോകത്ത് പട്ടിണി നേരിടുന്നവരിൽ 95 ശതമാനവും ഗസയിൽ; റിപ്പോർട്ട്
Israeli Attacks On Gaza
ലോകത്ത് പട്ടിണി നേരിടുന്നവരിൽ 95 ശതമാനവും ഗസയിൽ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 9:18 am

 

ഗസ: ലോകത്ത് പട്ടിണി നേരിടുന്നവരിൽ 95 ശതമാനവും ഗസയിൽ നിന്നെന്ന് റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐ.പി.സി) കണക്കുകളാണ് ഇത് വ്യക്തമാകുന്നത്.

ആഗോളതലത്തിൽ പട്ടിണി നേരിടുന്ന 95 ശതമാനം പേരും ഗസയിൽ നിന്നുള്ളവരാണ്. ആകെ പട്ടിണി നേരിടുന്ന 600,000 പേരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഗസയ്ക്ക് പുറത്ത് താമസിക്കുന്നത്.

2.3 ദശലക്ഷം വരുന്ന ഗസയിലെ ജനസംഖ്യയുടെ 90 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നെണ്ടെന്ന് ഐക്യ രാഷ്ട്ര സഭയും മറ്റ് ഏജൻസികളും നേരത്തെ പറഞ്ഞിരുന്നു.

ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ ഗസയിലേക്കുള്ള ഭക്ഷണവും വൈദ്യുതി ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ ഇസ്രാഈൽ തടഞ്ഞിരിക്കുകയാണ്. യുദ്ധം അതിശയകരമായ വേഗത്തിൽ ഗസയിൽ പട്ടിണി കൊണ്ടുവന്നു. ലക്ഷകണക്കിന് ഫലസ്തീനികൾ പട്ടിണിയിലാണ് എന്ന് യു.എൻ നേരത്തെ പറഞ്ഞിരുന്നു.

ഇസ്രഈൽ ഗസയുടെ ഭക്ഷണ സമ്പ്രദായം നശിപ്പിക്കുകയാണെന്ന് യു.എൻ പ്രത്യേക റിപ്പോർട്ടർ മൈക്കൽ ഫഖ്രി പറഞ്ഞു .

“ഒരു ജനതയെ മുഴുവനായും പൂർണമായും വേഗത്തിലും പട്ടിണിയിലാക്കുക എന്നത് അത്ഭൂതപൂർവമായ കാര്യമാണ്. ഇസ്രഈൽ ഗസയിലെ ഭക്ഷണ സമ്പ്രദായം നശിപ്പിക്കുകയാണ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുകൊണ്ട് ഇസ്രാഈൽ മനഃപൂർവ്വം ഉയർന്ന രോഗനിരക്ക്, നീണ്ട പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, പട്ടിണി എന്നിവ അടിച്ചേൽപ്പിക്കുകയാണ്,” ഫഖ്രി പറഞ്ഞു.

യുദ്ധം മൂലം ഫലസ്തീൻ ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം കണക്കുകൾ വ്യക്തമാക്കുന്നു. 2007 മുതൽ ഫലസ്തീൻ ഇസ്രാഈൽ ഉപരോധത്തിൽ ആണ്.

Content Highlight: 95 percent of those facing starvation in the world are in Gaza