ന്യൂദല്‍ഹി: 55 മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചത് 92 രാഷ്ട്രങ്ങള്‍. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം ഉള്‍പ്പെടെയാണിത്. 2,021 കോടി രൂപയാണ് വിദേശ സന്ദര്‍ശനത്തിനായി മോദി ഇതിനകം ചിലവഴിച്ചത്.
ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളുടെയും വിമാനത്തിന്റെ മെയിന്റന്‍സിന്റെയും ചിലവാണിത്. മോദി താമസിച്ച ഹോട്ടലുകളുടെയും മറ്റും ചിലവ് ഒഴികെയാണിത്.
വിദേശകാര്യമന്ത്രാലയമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലം മുതല്‍ 2018 വരെയുള്ള വിവരങ്ങളാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.
Also read:ദളിത് റാലിക്കെതിരെ ബി.ജെ.പി; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ അറസ്റ്റില്‍
ഇത്രചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ രാഷ്ട്രങ്ങള്‍ സഞ്ചരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് മോദിക്കാണ്. വിദേശയാത്രയ്ക്കായി ഏറ്റവുമധികം തുക ചിലവഴിച്ച പ്രധാനമന്ത്രിയും മോദി തന്നെയാണ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഏറ്റവുമധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 113 രാഷ്ട്രങ്ങളാണ് ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചത്. എന്നാല്‍ 15 വര്‍ഷത്തിനുള്ളിലാണ് ഇന്ദിരാഗാന്ധി ഇത്രയേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചത്.
വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 93 രാജ്യങ്ങളാണ് 10 വര്‍ഷത്തിനിടെ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചത്.