| Saturday, 31st July 2021, 12:17 pm

ഭഗത് സിംഗായി അഭിനയിക്കുന്നതിനിടെ 9 വയസുകാരന്റെ കഴുത്തില്‍ കുരുക്ക് മുറുകി, അഭിനയമെന്ന് കരുതി സുഹൃത്തുക്കള്‍; ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിംഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള നാടക റിഹേഴ്‌സലിനിടെ ഒന്‍പത് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.

മരിച്ച ശിവം സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്വാതന്ത്ര്യദിനത്തിനായി ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് കുട്ടിയുടെ അമ്മാവന്‍ വിനോദ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ കുറിച്ചുള്ള നാടകത്തില്‍ താന്‍ ഭഗത് സിംഗായി അഭിനയിക്കുമെന്ന് ശിവം പറഞ്ഞിരുന്നു. കുട്ടി വീട്ടുമുറ്റത്തായിരുന്നു റിഹേഴ്‌സല്‍ നടത്തിയത്.

നാടകത്തിന്റെ അവസാന രംഗത്തിനായി ശിവം ഒരു കയര്‍ എടുക്കുകയും കുരുക്ക് ഉണ്ടാക്കി കഴുത്തില്‍ ഇടുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ കാല് സ്റ്റൂളില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

കുട്ടി ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുമ്പോഴും കൂടെയുള്ള കുട്ടികള്‍ കരുതിയത് ശിവം അഭിനയിക്കുകയാണെന്നാണ്.

കുട്ടിയുടെ ചലനം നിലച്ചതോടെ കുട്ടികള്‍ ഗ്രാമത്തിലുള്ളവരെ വിവരം അറിയിക്കാന്‍ ഓടിയെങ്കിലും നാട്ടുകാര്‍ എത്തിയപ്പോഴേക്കും ശിവം മരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 9-year-old UP boy dies while rehearsing Bhagat Singh’s hanging scene

Latest Stories

We use cookies to give you the best possible experience. Learn more