| Wednesday, 14th April 2021, 8:23 am

ശബരിമലയില്‍ ഇത്തവണ ദര്‍ശനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ നാല് പതിറ്റാണ്ട് കാത്തിരിക്കണം; 9 വയസ്സുകാരിയുടെ പരാതിയില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈക്കത്തു നിന്നുള്ള 9 വയസ്സുകാരിക്ക് ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹരജിയില്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി.

10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താന്‍ തടസ്സമില്ലെങ്കിലും കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവക്കും നിയന്ത്രമുണ്ടെന്നന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചത്.

ഇതുസംബന്ധിച്ച് കുട്ടിയുയടെ പിതാവ് അബിരാജ് മുഖേന നല്‍കിയ ഹരജി ജസ്റ്റിസ് പി. ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നേര്‍ച്ചയനുസരിച്ചാണു ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂവില്‍ പേരു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. കുട്ടിക്കു 10 വയസ്സ് ആകുന്നതിനു മുമ്പ് ദര്‍ശനം നടത്തുന്നതിനാണ് 17നു ദര്‍ശനം നടത്താന്‍ ഇവര്‍ തിരക്കിക്കിട്ട് രജിസ്‌ട്രേഷനൊരുങ്ങിയത്. എന്നാല്‍ കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാനായില്ല.

10 വയസ്സ് തികഞ്ഞാല്‍ പിന്നെ ദര്‍ശനത്തിനു കഴിയില്ല. അതിനാല്‍ ഇത്തവണ ദര്‍ശന നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല് പതിറ്റാണ്ട് കാത്തിരിക്കണമെന്ന സാഹചര്യത്തിലാണ് ഇവര്‍ കോടതിയെ സമീപച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: 9 year old girl denied entry in Sabarimala, High Court seeks explanation from Devaswam Board

Latest Stories

We use cookies to give you the best possible experience. Learn more