| Tuesday, 7th April 2020, 6:14 pm

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായത് 12 പേര്‍ക്ക് ; പുതുതായി 9 പേര്‍ക്ക് രോഗബാധ; നഴ്‌സുമാര്‍ നല്‍കുന്ന ഊര്‍ജവും കരുതലും തിരിച്ച് നല്‍കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി.

263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ 146686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. 131 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ്, 4 കണ്ണൂര്‍, 3 മലപ്പുറം 1 , കൊല്ലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവര്‍ 2 പേരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേരുമാണ്.

12 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി.

ലോകാരോഗ്യ ദിനമായ ഇന്ന് നഴ്‌സുമാരുടെ സേവനങ്ങളെ മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. നിപ വൈറസ് പോരാട്ടത്തില്‍ അഭിമാനകരമായ പോരാളിയാണ് ലിനി സിസ്റ്റര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് രോഗം ഭേദമായ രേഷ്മ മോഹന്‍ദാസ് രോഗം ഭേദമായി ആവശ്യത്തിന് നിരീക്ഷണം കഴിഞ്ഞ് തിരികെയെത്തിയാല്‍ വീണ്ടും കൊറോണ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ കാര്യവും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.

നഴ്‌സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണ്. ഇത് തിരിച്ച് നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more