| Monday, 12th October 2020, 9:43 pm

ബീഹാര്‍ തെരഞ്ഞെടുപ്പ്: സഖ്യത്തില്‍ കല്ലുകടി; 9 നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെ ബി.ജെ.പിയില്‍ അഴിച്ചുപണി. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ സാധ്യതയുള്ള 9 നേതാക്കളെ പുറത്താക്കിയതായി ബി.ജെപി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആറ് വര്‍ഷത്തെക്കാണ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

രാജേന്ദ്ര സിംഗ്, രാമേശ്വര്‍ ചൗരസ്യ, ഉഷ വിദ്യാര്‍ഥി, രവീന്ദ്ര യാദവ്, ശ്വേത സിംഗ്, ഇന്ദു കാശ്യപ്, അനില്‍ കുമാര്‍, മൃണാള്‍ ശേഖര്‍, അജയ് പ്രതാപ്, എന്നിവരെയാണ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

‘നിങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നു. ഇത് പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിങ്ങളെ ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു- എന്നാണ് സംസ്ഥാന പാര്‍ട്ടി മേധാവി സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കക്ഷികള്‍ക്കെതിരെ മത്സരിക്കരുതെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി അജണ്ടയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 9 നേതാക്കളുടെ പുറത്താക്കല്‍

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു) വിനെ കൂടാത മറ്റ് രണ്ട് ചെറിയ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ് ബി.ജെ.പി. ഒക്ടോബര്‍ 28 നാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക.

സഖ്യത്തിന്റെ ഭാഗമായി 115 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. ജെ.ഡി.യു 110 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ വികാസ്ഷീല്‍ പാര്‍ട്ടിയ്ക്ക് 11 സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഏഴ് സീറ്റും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: 9 MLAs Expelled From BJP Bihar Election

We use cookies to give you the best possible experience. Learn more