| Friday, 12th April 2024, 12:41 pm

34 കോടി പിടിച്ച് മലയാളികൾ; റഹീമിന്റെ മോചനം ഇനി സാധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റഹീമിന്റെ ചികിത്സാ ഫണ്ടിലേക്ക് ആവശ്യമായ 34കോടി രൂപ സമാഹരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജനകീയ പിരിവ് തുക കൂടി ചേര്‍ത്ത് കുറവാണെങ്കില്‍ മാത്രമേ ഇനി കളക്ഷന്‍ തുടരുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

ജനകീയ സമിതി നേതൃത്വം നൽകിയ സോഷ്യൽ മീഡിയ ക്യാബെയ്നിലൂടെയും വിവിധ മതസംഘടനകൾ, പ്രവാസി മലയാളികൾ, ബോബി ചെമ്മണ്ണൂർ അടക്കമുള്ളവരുടെ നേതൃത്വിലുമാണ് പണപ്പിരിവ് സാധ്യമായത്.

റഹീമിന്റെ കുടുംബം സൗദി രാജാവിന് ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്. പണം സ്വരൂപിക്കാനാവശ്യമായ പണം ലഭിക്കുന്നത് വരെ വധ ശിക്ഷ നീട്ടിക്കിട്ടാനായി ഇന്ത്യന്‍ എംബസി വഴി സൗദി അധികൃതരോട് റഹീമിന്റെ കുടുംബം അപേക്ഷിച്ചിട്ടുമുണ്ട്. നിലവില്‍ ലഭിച്ച തുകയുടെ കണക്കുകള്‍ ബോധ്യപ്പെടുത്തി കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ശ്രമിക്കുന്നത്.

ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് കാറില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍ റഹീമിന്റെ കൈ തട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ ഉപകരണം നിലച്ചുപോകുകയായിരുന്നു.

 ഇത് മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് അബ്ദുല്‍ റഹീമിന് രക്ഷ നേടാം.

Content Highlight: 9 crores are needed to free Abdul Rahim, who was sentenced to death in Saudi Arabia

Latest Stories

We use cookies to give you the best possible experience. Learn more