ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; ഒന്‍പത് മരണം
national news
ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; ഒന്‍പത് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th August 2023, 9:28 pm

ശ്രീനഗര്‍: ജമ്മുകശ്മീലെ ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. ലേ ജില്ലയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടം ഉണ്ടായത്. 10 സൈനികരുമായി പോയ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞുവീണത്. ഒന്‍പത് പേരുടെയും മരണം സംഭവ സ്ഥലത്ത് വെച്ച് തന്നെ നടന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഒരാള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്നാണ് സേനയും പൊലീസും അറിയിച്ചിരിക്കുന്നത്. നിയന്ത്രണം വിട്ടാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതെന്നാണ്  പ്രാഥമിക നിഗമനം.

Content Highlights: 9 army personnel killed after vehicle plunges in ladak