89ാം ഓസ്‌കാര്‍; മികച്ച ചിത്രം ലാ ലാ ലാന്‍ഡ്; നടന്‍ കാസെ അഫ്‌ലക്; നടി എമ്മ സ്റ്റോണ്‍
Daily News
89ാം ഓസ്‌കാര്‍; മികച്ച ചിത്രം ലാ ലാ ലാന്‍ഡ്; നടന്‍ കാസെ അഫ്‌ലക്; നടി എമ്മ സ്റ്റോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2017, 8:08 am

 

ലോസ് ആഞ്ചലസ്: 89ാം ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

24 വിഭാഗങ്ങളിലായി നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരം മികച്ച സഹ നടനെ പ്രഖ്യാപിച്ച് കൊണ്ടാണ് ആരംഭിച്ചത്. മൂണ്‍ലെറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മഹര്‍ഷാ അലിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം: മൂൺലൈറ്റ്

മികച്ച നടന്‍: കാസെ അഫ്‌ലക്

മികച്ച നടി: എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്)

സംവിധായകന്‍: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)

സഹനടന്‍ : മഹര്‍ഷാ അലി (മൂണ്‍ലൈറ്റ്)

ചമയം: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്‌ക്വാഡ്)

വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)

ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍)

സൗണ്ട് മിക്സിംഗ് : കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്സോ റിഡ്ജ്)

സഹനടി: വയോള ഡേവിസ് (ഫെന്‍സസ്)

വിദേശ ഭാഷാ ചിത്രം: ദി സെയില്‍സ്‌മെന്‍ (ഇറാന്‍)

ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : പൈപ്പര്‍ (സംവിധാനം: ആലന്‍ ബാരില്ലാരോ, മാര്‍ക്ക് സാന്ധെയ്മര്‍)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം : സൂട്ടോപ്പിയ

പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ എഫക്റ്റ്സ് : ദി ജംഗിള്‍ ബുക്ക്

എഡിറ്റിംഗ് : ജോണ്‍ ഗില്‍ബര്‍ട്ട് (ഹാക്സോ ബ്രിഡ്ജ്)

ഡോക്യുമെന്റി ഷോട്ട് : ദ വെറ്റ് ഹെല്‍മറ്റ്
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം : സിംഗ്

ഛായാഗ്രാഹണം : ലൂയിസ് സാന്‍ഡ്ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)

ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്സ് (ലാ ലാ ലാന്‍ഡ്)

ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ചിത്രം: ലാ ലാ ലാന്‍ഡ്, സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)

ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

മികച്ച നടി: എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്‍ഡ്)