| Tuesday, 28th July 2020, 4:29 pm

തിരുവനന്തപുരം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അല്പസമയം മുന്‍പാണ് പരിശോധനാഫലം വന്നത്. നേരത്തെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ടായിരുന്നു. കിന്‍ഫ്രയുടെ ഉള്ളിലായി പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റേയും ഫുഡ് കോര്‍പ്പറേഷന്റേയും അടക്കമുള്ള ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരമായ സാഹചര്യമാണ് കിന്‍ഫ്രയിലേതെന്നാണ് അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ ഒന്നിച്ചിരിക്കുന്നതിലൂടെയുണ്ടായാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.

അതിനിടെ തിരുവനന്തപുരം പുലയനാര്‍കോട്ടയിലെ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡിലെ രണ്ട് രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more