ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി 787 തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നു. പത്തുവര്‍ഷം മുമ്പു നട്ട മരങ്ങളാണ് വികസനത്തിനായി വെട്ടിമാറ്റുന്നത്.
ആലപ്പുഴ ജില്ലയുടെ ഭാഗമായ കൈതവന മുതല്‍ കിടങ്ങറ വരെയുള്ള 787 മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതിയായിട്ടുണ്ട്. കോട്ടയത്തിന്റെ ഭാഗമായ കിടങ്ങറ മുതല്‍ പെരുന്ന വരെയുള്ള 64 മരങ്ങളും റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിക്കും.
നാട്ടുകാരുടെ ഭാഗത്തുനിന്നു ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള റോഡു വികസനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു മുനിസിപ്പാലിറ്റിയിലും അഞ്ചു പഞ്ചായത്തുകളുടെ പരിധിയിലായി നട്ടുവളര്‍ത്തിയ മരങ്ങളാണിത്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ ഫോറസ്ട്രിയുടെ പദ്ധതി പ്രകാരമാണ് എ.സി റോഡില്‍ 2,100 മരങ്ങള്‍ നട്ടത്. 649 കോടി രൂപയുടേതാണ് എ.സി റോഡ് വികനം.