| Sunday, 3rd April 2022, 10:31 pm

'ഇനിയിപ്പോള്‍ എസ്.ഐ സാജനും പോത്തനുമൊക്കെ മിന്നലടിച്ചിട്ടുണ്ടാകുമോ'; മിന്നല്‍ മുരളിയിലെ 87 അബദ്ധങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന് പുറത്തേക്കും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തേക്കും സാന്നിധ്യമറിയിച്ചിരുന്നു.

എന്നാല്‍ ചിത്രത്തില്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാത്ത 87 അബദ്ധങ്ങള്‍ സംഭവിച്ചിട്ടെന്ന് പറയുകയാണ് ഒരു യൂട്യൂബര്‍. കിരണ്‍ ജോണ്‍ ഇടികുള എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇതുസംബന്ധിച്ച ഒരു വീഡിയോ പുറത്തുവരുന്നത്.

‘അബദ്ധങ്ങളൊന്നുമില്ലാത്ത ഒരു സിനിമ പോലുമില്ല, അതിനാല്‍ ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ല,’ എന്ന ക്യാപ്ഷനിലൂടെയാണ് ചാനല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുടക്കത്തിലെ ഉത്സവ പറമ്പില്‍ നാടകം നടക്കുമ്പോഴുള്ള സീനില്‍ വേദിയിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ല, പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ജെയ്‌സണ് വരുന്ന ലെറ്ററിലെ പിശക്, ചായക്കടയില്‍ ഇരിക്കുന്ന എസ്.ഐയുട വാച്ചിന്റെ ഗതി മാറിയത്, ജെയ്‌സണ്‍ വള്ളത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ജൂനിയല്‍ ആര്‍ട്ടിസ്റ്റുകളുടെ വ്യത്യാസം.

കഥാപാത്രങ്ങളുടെ വ്യത്യസ്ത ഷോട്ടുകളിലുള്ള വ്യത്യസ്ത വസ്ത്രങ്ങള്‍, സൂക്ഷിച്ച് നോക്കിയാല്‍ ജെയ്‌സണെ എസ്.ഐ സാജന്‍ തല്ലുമ്പോള്‍ കയ്യ് മുഖത്തിന്റെ അടുത്തുകൂടെ പോലും പോകുന്നില്ല, കട്ടിലിന്റെ അടിയില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ട്യൂബ് ലൈറ്റ്, ഡിസംബര്‍ 25ന് സ്‌കൂള്‍ അവധിയായിരിക്കെ ജോസ്‌മോനോട് സ്‌കൂളില്‍ പോകാന്‍ പറയുന്ന പോത്തന്‍, ‘ശരിക്കും പോത്തനും മിന്നലടിച്ചുട്ടുണ്ട്’.

എയറില്‍ നില്‍ക്കുമ്പോള്‍ ചായക്കട മുതലാളിയുടെ മുണ്ട് എടുത്തത് എങ്ങനെ മാറി, ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ ഷിബുവിന് ഉഷയെ രക്ഷിക്കാമായിരുന്നു, കുറുക്കന്‍മൂലയിലെ എല്ലാവരും ജെയ്‌സണ് മിന്നല്‍ അടിച്ചത് അറിഞ്ഞിട്ട് ഷിബു മാത്രം എന്തുകൊണ്ട് വൈകി അറിഞ്ഞു തുടങ്ങി എല്ലാ കഥാപാത്രങ്ങളുടെയും ഡ്യൂപ്പിനെയും വീഡിയോയില്‍ കണ്ടെത്തുന്നുണ്ട്.

അതേസമയം, ചിത്രം പുറത്തിറങ്ങി രണ്ട് മാസം പിന്നിട്ടപ്പോഴാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവരുന്നത്. നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights:  87 Mistakes in Minnal Murali Movie

Latest Stories

We use cookies to give you the best possible experience. Learn more