ന്യൂദല്‍ഹി: ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ദളിതരും ഗോത്രവിഭാഗക്കാരും ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളവരാുമാണെന്ന് ഡെക്കാന്‍ ക്രോണിക്കളിന്റെ റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ ജയിലുകളുടെയും സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 85 ശതമാനം പേരും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണെന്നാണ് വ്യക്തമാകുന്നത്.
കുറ്റവാളികളുടെയും വിചാരണതടവുകാരുടെയും വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് പ്രകാരം 33.49 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും 20.68 ശതമാനം പട്ടിക ജാതിയില്‍ നിന്നും 11.56 ശതമാനം പേര്‍ പട്ടിക വര്‍ഗത്തില്‍ നിന്നുമാണ്. 18.81 ശതമാനം മുസ്‌ലിങ്ങളാണ്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളും ദളിതരരും ജയിലാക്കപ്പെട്ടിട്ടുള്ളത്. ജയിലുള്ളവരില്‍ പകുതിയിലേറെയും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 27,459 മുസ്‌ലിങ്ങളാണ് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നത്. ഇത് മൊത്തം തടവുപ്പുള്ളികളുടെ 31 ശതമാനത്തോളം വരും. ജയിലാക്കപ്പെട്ട ദളിതരുടെ എണ്ണം 24,489 ആണ്, ഇത് 25 ശതമാനം വരും.
4.66 ലക്ഷം ആളുകളാണ് ഇന്ത്യയിലെ ജയിലുകളിലുള്ളത്. ഇവരില്‍ 66 ശതമാനം പേരും പത്താം ക്ലാസിന് മുകളില്‍ പഠിക്കാത്തവരോ നിരക്ഷരരോ ആണെന്നുള്ളതും കണക്കുകളില്‍ നിന്നും വ്യക്തമാണ്.
2015ലെ സ്ഥിതിയില്‍ നിന്നും മാറ്റങ്ങള്‍ വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ലും 2017ലും ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ ജാതിയും മതവും ഒഴിവാക്കിയിരുന്നു.