കോഴിക്കോട്: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കേരളത്തില്‍ മതം മാറിയവരുടെ എണ്ണം 8,334 ആണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ മീഡിയ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ തയാറാക്കിയതാണ് ഈ കണക്കുകളെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറച്ചു പേര്‍ മാറിയത് ബുദ്ധമതത്തിലേക്കാണ്. ആറു പേര്‍ മാത്രമാണ് ബുദ്ധമതത്തിലേക്ക് മാറിയത്. ഇസ്‌ലാം മതത്തിലേക്ക് മാറിയവര്‍ 1,864 പേരും ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ 1,496 പേരുമാണെന്നാണ് കണക്കുകള്‍.
ഏറ്റവും കൂടുതല്‍ പേര്‍ മാറിയത് ഹിന്ദുമതത്തിലേക്കാണ്. ആകെയുള്ളതിന്റെ 60 ശതമാനം പേരും ഹിന്ദുമതമാണ് സ്വീകരിച്ചത്. അതായത് കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ മതം മാറിയ 8,334 പേരില്‍ 4,968 പേരാണ് വിവിധ മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയത്.
ക്രിസ്തുമതത്തില്‍ നിന്ന് 4,756 പേരും ഇസ്ലാം മതത്തില്‍ നിന്ന് 212 പേരും ഹിന്ദു മതത്തിലേക്കു മാറി. ഇതില്‍ 2,244 സ്ത്രീകളാണ്. ഹിന്ദുമതത്തില്‍ നിന്നു 1,424 പേരും ഇസ്ലാം മതത്തില്‍നിന്ന് 72 പേരും ക്രിസ്തുമതത്തിലേക്കു മാറി. ആകെ 1,496 പേര്‍. ഇതില്‍ 720 പേര്‍ സ്ത്രീകളാണ്.
ക്രിസ്തുമതത്തില്‍ നിന്ന് 390 പേരും ഹിന്ദുമതത്തില്‍ നിന്നു 1,472 പേരും ബുദ്ധ മതത്തില്‍നിന്ന് ഒരാളും ജൈന മതത്തില്‍നിന്ന് ഒരാളും ഇസ്ലാം മതത്തിലേക്കു മാറി. ആകെ 1,864 പേര്‍. ഇതില്‍ 1,055 പേര്‍ സ്ത്രീകളാണ്. ക്രിസ്തുമതത്തില്‍ നിന്ന് ഒരാളും ഹിന്ദുമതത്തില്‍ നിന്ന് അഞ്ചുപേരും ഇക്കാലയളവില്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നു. അതില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.
കോഴിക്കോട്ടെ മീഡിയ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഈ കണക്കുകള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്. മതവും പേരും മാറിയ വിവരം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തവര്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല എന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.