തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം . കഴിഞ്ഞ വര്‍ഷം ഇത് 87.94 ശതമാനമായിരുന്നു. 3,61,091 പേരില്‍ 3,02,865 കുട്ടികള്‍ വിജയിച്ചു. 12 മണി മുതല്‍ വെബ്‌സൈറ്റ് വഴി ലഭിക്കും. സേ, ഇംപ്രൂവ്‌മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.സയന്‍സ് വിഭാഗത്തില്‍ 1,79,153 വിദ്യാര്‍ത്ഥികളില്‍ 1,54,320 പേര്‍ ജയിച്ചു.
വിജയശതമാനം 86.14. ഹ്യുമാനിറ്റീസില്‍ 75.61ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 93,362 പേര്‍ വിജയിച്ചു. 85.69 ശതമാനമാണ് വിജയം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ 68.71 ശതമാനമാണ് വിജയം.
മുഴുവന്‍ എ പ്ലസ് 28,450 പേര്‍ക്കാണ്. കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. 4,283 പേരാണ് മലപ്പുറത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 153633 പേരില്‍ 125581 പേര്‍ ജയിച്ചു.81.72 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 1,83,327 പേര്‍ പരീക്ഷ എഴുതിയവരില്‍ 157,704 പേര്‍ ജയിച്ചു. വിജയശതമാനം 86.02. അണ്‍ എയ്ഡഡില്‍ 1,9,374 പേര്‍ ജയിച്ചു. 81.12 ശതമാനം വിജയം.
വിജയ ശതമാനം കൂടുതല്‍ കോഴിക്കാട് ജില്ലയിലാണ്. 87.79 ശതമാനം. കുറവ് വിജയശതമാനം വയനാടാണ്.
കഴിഞ്ഞ വര്‍ഷം 136 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയിരുന്നത്. ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലായിരുന്നു. 55359 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കുറവ് വയനാട് ജില്ലയിലാണ്. 9353 പേര്‍. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം സ്‌കൂളിലായിരുന്നു.
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത് 29811 പേരായിരുന്നു. ഇതില്‍ ജയിച്ചത് 23251 പേര്‍. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷം ഇത് 79 62 ശതമാനമായിരുന്നു. കൂടുതല്‍ വിജയം കൊല്ലം ജില്ലയിലും കുറവ് കാസര്‍കോടുമാണ്.
CONTENT HIGHLIGHTS: 83.87% success for Plus Two; 100 per cent for 78 schools, more A plus in Malappuram