[]ചെന്നൈ: ഇന്ത്യയില്‍ ഇനി ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാവും ചൊവ്വയിലേക്ക് താമസം മാറ്റാന്‍ ഇന്ത്യക്കാര്‍ തയ്യാറാകുന്നത്. ചൊവ്വയില്‍ സ്ഥിര താമസമാക്കുന്ന മാര്‍സ് വണ്‍ പ്രൊജക്ടിലേക്ക് ഇന്ത്യയില്‍ നിന്ന് 8000 പേരാണ് ഒപ്പ് വെച്ചിരിക്കുന്നത്.
ചൊവ്വയില്‍ മനുഷ്യ വാസമുറപ്പിക്കുന്നതിനായുള്ള പ്രൊജക്ടാണ് മാര്‍സ് വണ്‍. ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ച് വരാന്‍ സാധിക്കില്ല. 2023 ലാണ് ആദ്യ സംഘം യാത്രയാകുന്നത്.[]
ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ യാത്രയ്ക്ക് സന്നദ്ധത അറിയിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 37,852 പേര്‍.
രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണുളളത്. കൂടാതെ റഷ്യ, ബ്രിട്ടന്‍, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ മാസം ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.
6 ബില്യണ്‍ യു.എസ് ഡോളറാണ് പ്രൊജക്ടിന്റെ മൊത്തം ചിലവ്. 40 പേരെയാണ് തിരഞ്ഞെടുക്കുക. രണ്ട് പുരുഷനും രണ്ട് സ്ത്രീകളുമുള്‍പ്പെടുന്നതാണ് ആദ്യ ബാച്ച്. 2022 സെപ്റ്റംബറില്‍ പുറപ്പെടുന്ന ആദ്യ ബാച്ച് ചൊവ്വയില്‍ എത്തുക 2023 ഏപ്രിലില്‍ ആണ്.
പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം നാല് പേരടങ്ങുന്ന മറ്റൊരു സംഘത്തെ അയക്കും. പദ്ധതിയനുസരിച്ച് പോയവരാരും ഒരിക്കലും മടങ്ങി വരില്ല. ചൊവ്വയിലേക്ക് താമസം മാറുന്നവര്‍ക്ക് 8 വര്‍ഷം നീളുന്ന പരിശീലന പരിപാടിയും നല്‍കുന്നുണ്ട്.