കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. മെഡിക്കല്‍ കോജേില്‍ ചികിത്സയ്ക്കായെത്തിയ 28 വയസ്സുള്ള ഗര്‍ഭിണിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയത്.
മെയ് 24നാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് യുവതിയെ സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്‍ജന്‍, കാര്‍ഡിയോളജി വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 80ഓളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യര്‍ത്ഥികളും യുവതിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ യുവതിക്ക് കൊവിഡ് സംബന്ധമായ ആരുമായും നേരിട്ട് സമ്പര്‍ക്കം ഇല്ലാതിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സാധാരണ പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കൊവിഡ് പൊസിറ്റീവണെന്ന് ഫലം വരുന്നത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക