ന്യൂദല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കൊവിഡ് ബാധിതരായ ആളുകളും പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവാരാണെന്നത് ആശങ്കാജനകമാണെന്ന് ഐ.സി.എം.ആര്‍ ലെ ശാസ്ത്രജ്ഞനായ ഡോ.ആര്‍.ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒരുപക്ഷേ തിരിച്ചറിയാന്‍ പറ്റാത്ത രോഗികള്‍ ഉണ്ടാവാം എന്നത് ആശങ്കാജനകമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കേസുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, പോസിറ്റീവായി പരീക്ഷിച്ച ആളുകളുടെ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തിയതിനുശേഷം മാത്രമേ അവ കണ്ടെത്താന്‍ കഴിയൂ, എല്ലാവരേയും ടെസ്റ്റ് ചെയ്യുന്നത് ഒരുപരിധിവരെ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 519 ആയി. ഞായറാഴ്ച വരെ 17615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കു പ്രകാരം ഞായറാഴ്ച രാത്രി ഒമ്പത് മണിവരെ രാജ്യത്ത് 1135 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.