| Wednesday, 20th May 2015, 11:51 am

യാത്രയിലുടനീളം സുന്ദരികളായി നിലനില്‍ക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോയ്‌സ്ചര്‍ കൊണ്ടുപോകുക: യാത്ര ചെയ്യാന്‍ പോകുന്നതിനു ഒരു ദിവസം മുമ്പു തന്നെ കട്ടിയില്‍ മോയ്‌സ്ചര്‍ പുരട്ടുക. സ്‌കിന്നില്‍ ജലാംശം നിലനിര്‍ത്തുന്നതിനു ഇതു സഹായിക്കും.

മൂടി ഉയര്‍ത്തിക്കെട്ടുക:

മുടി നന്നായി ഉയര്‍ത്തിക്കെട്ടുക. അല്ലെങ്കില്‍ യാത്രാ വേളയില്‍ കേടുപറ്റാന്‍ സാധ്യതയുണ്ട്.

യാത്രയ്ക്കിടെ ടച്ച് അപ്പ് നല്‍കുക:

മിനറല്‍ വാട്ടര്‍ തളിയ്ക്കുകയും അല്പം മോയ്‌സ്ച്യുറൈസര്‍ പുരട്ടുകയും ചെയ്യാം.

ഇളംനിറം:

കടുംനിറത്തിലുള്ള നെയ്ല്‍ പോളിഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇളം നിറം ഉപയോഗിച്ചാല്‍ നെയ്ല്‍പോളിഷ് ചിലയിടങ്ങളില്‍ പൊളിഞ്ഞുപോയാലും ശ്രദ്ധിക്കപ്പെടില്ല.

മുഖം തൊടാതിരിക്കുക:

യാത്രയ്ക്കിടെ മുഖം കൈകൊണ്ട് തൊടാതിരിക്കുക. നിങ്ങളുടെ കൈകളില്‍ ധാരാളം ബാക്ടീരിയകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മുഖത്ത് മേക്കപ്പ് ഇടുന്ന സമയത്ത് ആന്റീബാക്ടീരിയല്‍ ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

ഐ മേക്കപ്പ് ഒഴിവാക്കുക:

മസ്‌കാര, ഐഷാഡോ പോലുള്ള ഐ മേക്കപ്പുകള്‍ യാത്രയ്ക്കിടെ ഉപയോഗിക്കരുത്. ഇത് യാത്രാവേളയില്‍ മറ്റിടങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ട്.

ലിപ്സ്റ്റിക് ഉപേക്ഷിക്കുക:

ലിപ്സ്റ്റിക് നിങ്ങളുടെ ചുണ്ടുകളെ ഡീ ഹൈഡ്രേറ്റ് ചെയ്യും. ഇത് ചുണ്ടു പൊട്ടുന്നതിനു കാരണമാകും.

We use cookies to give you the best possible experience. Learn more