മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കാലുകളുടെയും കൈകളുടെയും സൗന്ദര്യം. അതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
വേനല്‍ക്കാലത്ത് ഫംഗല്‍ ഇന്‍ഫെക്ഷനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
പുറത്തുപോകുമ്പോള്‍ കാലിലും കയ്യിലും സണ്‍സ്‌ക്രീന്‍ പുരട്ടുക.
കാലിന്റെ മടമ്പ് മൃദുവാകാന്‍ അല്പം ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്ത് പുരട്ടുക. വിണ്ടുകീറല്‍ ഒഴിവാക്കാന്‍ ഇളംചൂടുവെള്ളത്തില്‍ പെട്രോളിയം ജെല്ലിയും ഉപ്പും ഇട്ടശേഷം കാല്‍ അതില്‍ മുക്കി വെയ്ക്കുക. 30 മിനിറ്റിനുശേഷം മിനുക്ക് കല്ല് ഉപയോഗിച്ചു വൃത്തിയാക്കുക.
രണ്ട് ടേബിള്‍ സ്പൂണ്‍ ബേബി ഓയിലും പഞ്ചസാരയും മിക്‌സ് ചെയ്യുക. ഇത് കൈകളില്‍ പുരട്ടുക. അല്പസമയത്തിനുശേഷം നന്നായി കഴുകി കളയുക.
പെട്രോളിയം ജെല്ലിയും ആവണക്കണ്ണയും കൊണ്ട് നഖത്തില്‍ ഉഴിയുക. പിന്നീട് കോട്ടണ്‍ തുണി കൊണ്ട് അതു ഒപ്പിക്കളയുക. നഖങ്ങള്‍ വെട്ടിത്തിളങ്ങും.
സ്ഥിരമായി കൈകളും കാലുകളും മസാജു ചെയ്യുന്നത് അവയെ മനോഹരമായി സൂക്ഷിക്കാന്‍ സഹായിക്കും. കൂടാതെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.