കല്യാണ്‍ ആഭരണങ്ങളില്‍ വധുവായി കത്രീന; പരസ്യചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്
Marketing Feature
കല്യാണ്‍ ആഭരണങ്ങളില്‍ വധുവായി കത്രീന; പരസ്യചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 5:03 pm

മുംബൈ: വീണ്ടുമൊരു താര കല്ല്യാണത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുകയാണ്. വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹമാണ് ബോളിവുഡ് ആഘോഷമാക്കുന്നത്.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായ കത്രീന കൈഫിന്റെ വിവാഹ ദിനത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് കാമ്പയിനുകളുടെ ഭാഗമായി വധുവായി അണിഞ്ഞൊരുങ്ങിയ കത്രീന കൈഫിന്റെ ചില ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്.

മുഹൂറത്ത്-വെഡ്ഡിംഗ് ജ്വല്ലറി കാമ്പെയ്നുകളുടെ ഭാഗമായി അതിശയകരമായ ബ്രൈഡല്‍ വെയറുകള്‍ ധരിച്ചുള്ള കത്രീനയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്.

കല്യാണ്‍ ജുവലേഴ്‌സിന്റെ മുഹൂറത്ത് കളക്ഷനിലുള്ള അതിമനോഹരമായ ആഭരണങ്ങള്‍ ധരിച്ച കത്രീനയുടെ വിവിധ ചിത്രങ്ങളാണ് കല്യാണ്‍ ജുവലേഴ്‌സ് പങ്കുവെക്കുന്നത്.

അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യചിത്രങ്ങളില്‍ വധുവായി എത്തിയ കത്രീനയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏവരേയും ആകര്‍ഷിക്കുന്നതാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രൈഡല്‍ ആഭരണങ്ങളില്‍ നവവധുവായി തിളങ്ങുകയാണ് കത്രീന.