ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ എം.പിമാര്‍ പ്രതിഷേധം തുടരുന്നു. രാവിലെയാണ് എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലാണ് എട്ട് എംപിമാര്‍ പ്രതിഷേധിക്കുന്നത്. മുദ്രാവാക്യം വിളിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്തുകൊണ്ടാണ് പ്രതിഷേധം.
രാത്രി മുഴുവന്‍ പ്രതിഷേധിക്കാന്‍ എം.പിമാര്‍ തയ്യാറായി നില്‍ക്കുന്നതിനാല്‍ സമീപത്തുതന്നെ ആംബുലന്‍സും കുടിവെള്ളവും ക്രമീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു.
സസ്പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരംകരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക