national news
ട്രെയിനില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പ്രതികള്‍ പിടിയില്‍, നാല് പേര്‍ ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 09, 09:02 am
Saturday, 9th October 2021, 2:32 pm

ലഖ്‌നൗ: ട്രെയിനില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ലഖ്‌നൗ- മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് പീഡനം നടന്നത്.

ഇഗത്പുരി, കസാറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു കുറ്റകൃത്യം നടന്നത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ ഒളിവിലാണ്.

20 വയസ്സുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. അക്രമികള്‍ യാത്രക്കാരേയും കൊള്ളയടിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പുഷ്പക് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു.

8 പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: 8 Robbers Accused Of Gangraping Woman Onboard Train Headed To Mumbai