| Saturday, 21st April 2018, 9:52 am

ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. രാജ്യത്തെ നടുക്കിയ കഠ്വ ബലാത്സംഗത്തിന് പിന്നാലെ ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയും പീഡനത്തിരയായി കൊല്ലപ്പെട്ടു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുക്കുഞ്ഞിനെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്.

ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കളോടൊപ്പം തെരുവില്‍ കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ അകലെയുള്ള കടയുടെ ബേസ്‌മെന്റില്‍ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ തട്ടിയെടുത്ത പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.


ALSO READ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം: പതിനഞ്ചുകാരന്‍ ഉള്‍പ്പടെ നാലു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു


കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയുടെ ബേസ്‌മെന്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയിലും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റ നിലയിലായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമീപം കിടന്നുറങ്ങിയിരുന്ന ഇരുപത്തൊന്നുകാരനായ സുനില്‍ ഭീലാണ് കുഞ്ഞിനെ ബലാത്സംഗത്തനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്.സി മിശ്ര പറഞ്ഞു.

We use cookies to give you the best possible experience. Learn more