| Tuesday, 21st January 2020, 1:55 pm

നേപ്പാളില്‍ എട്ട് മലയാളി വിനോദസഞ്ചാരികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ നാല്‌പേര്‍ കുട്ടികളാണ്.  ദമാനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

ഇന്ദുരഞ്ജിത്ത്, പ്രബിന്‍കുമാര്‍, ശരണ്യ, ശ്രീഭദ്ര, അഭിനവ് സൊറായു, അഭി നായര്‍, വൈഷ്ണവ് രഞ്ജിത്ത്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ആണ് മരണകാരണമെന്നാണ്‌ നിഗമനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more