| Sunday, 27th August 2023, 1:02 pm

ബംഗാളിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ദുട്ടപുകുരിലെ പടക്കശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കുകയാണ്. ശക്തമായ സ്‌ഫോടനം ഉണ്ടായതിനാല്‍ സമീപത്തെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബംഗാളില്‍ സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരുന്നു. മെയ് മാസത്തില്‍ മിട്‌നാപൂര്‍ ജില്ലയിലെ എഗ്രയില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് മാസത്തില്‍ തന്നെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

updating…

Content Highlights: 8 Killed and 5 injured in explosion at fireworks factory in Bengal

We use cookies to give you the best possible experience. Learn more