കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കാന്‍പൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന റെയ്ഡിനിടെയുണ്ടായ വെടിവെപ്പിലാണ് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.
പൊലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജ്പുര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സെപ്ടകടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടി കാന്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് ആക്രമണം ഉണ്ടായത്.
പരിക്കു പറ്റിയ നാല് പൊലീസുദ്യോഗസ്ഥര്‍ ചികിത്സയിലാണ്.
2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് പൊലീസ് തേടിയ വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രി സഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.
വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ