| Saturday, 4th September 2021, 8:39 am

യു.പിയില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ യുദ്ധ ഗൂഢാലോചന കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) 8 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ 8 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന, ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ അനുവദിക്കണമെന്ന എ.ടി.എസിന്റെ അപേക്ഷ ലഖ്‌നൗ കോടതി സ്വീകരിച്ചു.

മതപരിവര്‍ത്തന റാക്കറ്റ് നടത്തിയതായി ആരോപിച്ച് ഈ വര്‍ഷം ജൂണ്‍ 21 ന്, എ.ടി.എസ് പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം ഖാസ്മി എന്നിവരെ ദല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

‘ആയിരക്കണക്കിന് ആളുകളെ’ മതം മാറ്റുന്നതില്‍ ഇവര്‍ പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെ 8 എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.

ഇവര്‍ ഇസ്‌ലാമിക് ദഅ്വാ സെന്ററിന്റെ ബാനറില്‍ വലിയ തോതില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പൊലീസ് ആരോപിച്ചു.

വൈകല്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, തൊഴിലില്ലാത്തവര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെന്നും പൊലീസ് ആരോപിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 8 arrested in UP for ‘illegal conversion’ charged with waging war against India

We use cookies to give you the best possible experience. Learn more