| Saturday, 13th June 2020, 8:11 am

ലോകത്ത് കൊവിഡ് ബാധിതര്‍ 78 ലക്ഷത്തിലേക്ക്;  മഹാമാരിയുടെ ആഘാതം താങ്ങുന്നത്  അമേരിക്കയെന്ന് ലോകാരോഗ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ഇതുവരെ 7732485 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 428236 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3347977 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 2,116,922 പേര്‍ക്കാണ് നിലവില്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 116,825 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ ആഘാതം അമേരിക്കയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വെള്ളിയാഴ്ച പറഞ്ഞിരുന്നു.

കൊവിഡ് ഗുരുതരമായി ബാധിച്ച മറ്റൊരു രാജ്യം ബ്രസിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 829,902 കൊവിഡ് കേസുകളാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.41,901 ആളുകള്‍ കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചിട്ടുണ്ട്.

പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള റഷ്യയില്‍ 511,423 കൊവിഡ് കേസുകളാണുള്ളത്. 6,715  ആളുകളാണ് മരിച്ചത്. ഇന്ത്യാ നാലാംസ്ഥാനത്താണ്. 309,603 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.  8,890 ആളുകള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more