തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച നടന്നത് വന്‍ ഗുണ്ടാവേട്ട. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പിടിയിലായത് 7674 സാമൂഹ്യ വിരുദ്ധര്‍. 7767 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.
ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ നിന്ന് 3245 മൊബൈല്‍ ഫോണുകളാണ് ഇതിനോടകം പിടിച്ചെടുത്തത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തിട്ടുണ്ട്. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.
വര്‍ഗീയ വിദ്വേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് 88 കേസുകളെടുത്തിട്ടുണ്ട്. ഇതില്‍ 31 പേര്‍ അറസ്റ്റിലായിട്ടുള്ളത്. വര്‍ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരും കേസില്‍ പ്രതികളാകും.
ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പോലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതര സംസ്ഥന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. അവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോയെന്ന് എന്ന് പരിശോധിക്കണം. ഇവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും പൊലീസ് ഉറപ്പുവരുത്തണമെന്നും അനില്‍കാന്ത് പറഞ്ഞു.