| Saturday, 21st February 2015, 4:49 pm

പന്നിപ്പനി: 743 പേര്‍ മരിച്ചു, 12,000 പേര്‍ക്ക് രോഗബാധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 743 ആയി. 12,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 11955 പേര്‍ക്കാണ് ഫെബ്രുവരി 19 വെരയുള്ള കണക്കുകളനുസരിച്ച് എച്ച് 1 എന്‍ 1 ബാധിച്ചിരിക്കുന്നത്.

ഗുജറാത്ത്്, രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍പ്പേര്‍ക്കും പന്നിപ്പനി ബാധിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ 4185 പേര്‍ക്ക് പന്നിപ്പനി ബാധിക്കുകയും 206 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഈ മരണങ്ങളും 288  കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ബി.ആര്‍ ബീന പറഞ്ഞു.

180 പേരാണ് പന്നിപ്പനി ബാധിച്ച് ഗുജറാത്തില്‍ മരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ദല്‍ഹിയില്‍ പന്നിപ്പനി  ബാധിച്ച് ഒന്‍പത് പേരാണ് മരിച്ചിരിക്കുന്നത്. 2060 രോഗബാധിത കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീരില്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഛാണ്ഡിഗഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവയാണ് പന്നിപ്പനിയും എച്ച്1 എന്‍1ഉം ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍.

We use cookies to give you the best possible experience. Learn more