| Monday, 3rd February 2020, 10:36 pm

ബാഫ്ത അവാര്‍ഡില്‍ നേട്ടമുണ്ടാക്കി 1917 ഉം ജോക്കറും ; മികച്ച നടന്‍ യോക്വിന്‍ ഫീനിക്‌സ്, റെനെ സെല്‍വെഗര്‍ മികച്ച നടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലണ്ടന്‍: എഴുപത്തിമൂന്നാമത് ബാഫ്ത (ബ്രട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) പുരസ്‌ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴിലധികം പുരസ്‌ക്കാരങ്ങളാണ് 1917 സ്വന്തമാക്കിയത്.

ജോക്കറിലെ അഭിനയത്തിലൂടെ യോക്വിന്‍ ഫീനിക്‌സാണ് മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ജൂഡിയിലെ പ്രകടനത്തിലൂടെ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രാഡ് പീറ്റാണ് സഹനടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയമാണ് ബ്രാഡ് പീറ്റിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

മാര്യേജ് സ്റ്റോറിയിലൂടെ ലോറ ഡോര്‍ണ്‍ സഹനടിക്കുള്ള പുരസ്‌ക്കാരവും നേടി. മികച്ച ചിത്രം, മികച്ച ബ്രിട്ടന്‍ സിനിമ എന്നിവയ്ക്കുള്ള പുരസ്‌ക്കാരം 1917നായിരുന്നു. ചിത്രത്തിലൂടെ സാം മെന്റസ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌പെഷ്യല്‍ എഫക്റ്റ്, സൗണ്ട്, ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയവയ്ക്കാണ് 1917 അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

പാരാസെെറ്റ് മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്‌ക്കാരം. ഫോര്‍ സാമയാണ് മികച്ച ഡോക്യുമെന്ററി.

DoolNews Video

We use cookies to give you the best possible experience. Learn more