ലണ്ടന്‍: എഴുപത്തിമൂന്നാമത് ബാഫ്ത (ബ്രട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) പുരസ്‌ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴിലധികം പുരസ്‌ക്കാരങ്ങളാണ് 1917 സ്വന്തമാക്കിയത്.
ജോക്കറിലെ അഭിനയത്തിലൂടെ യോക്വിന്‍ ഫീനിക്‌സാണ് മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ജൂഡിയിലെ പ്രകടനത്തിലൂടെ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി.
ബ്രാഡ് പീറ്റാണ് സഹനടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയമാണ് ബ്രാഡ് പീറ്റിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
മാര്യേജ് സ്റ്റോറിയിലൂടെ ലോറ ഡോര്‍ണ്‍ സഹനടിക്കുള്ള പുരസ്‌ക്കാരവും നേടി. മികച്ച ചിത്രം, മികച്ച ബ്രിട്ടന്‍ സിനിമ എന്നിവയ്ക്കുള്ള പുരസ്‌ക്കാരം 1917നായിരുന്നു. ചിത്രത്തിലൂടെ സാം മെന്റസ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി.