|

ഇത്ര ഗതികെട്ട ഒരു ബാറ്റര്‍ വേറെ ഉണ്ടാകില്ല; ക്രിക്കറ്റ് ചരിത്രത്തിലെ മോശം പന്തില്‍ ഏറ്റവും മോശം വിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആവേശം നിറഞ്ഞ ഒരു മത്സരമാണ്. താരങ്ങളുടെ കഴിവും കഴിവുകേടുകളും അതില്‍ നിര്‍ണായകമാണ്. ചറപറ ബൗണ്ടറി അടിക്കുന്ന വരും മോശം രീതിയില്‍ വിക്കറ്റ് കൊടുക്കുന്നവരേയും നമുക്ക് കാണാം.

അത്തരത്തില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഇതുതന്നെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ചരിത്രത്തിലും ഏറ്റവും മോശം വിക്കറ്റ് ആയി വിശേഷിക്കപ്പെടുന്നത്.

ഒരു മത്സരത്തില്‍ ബൗളറുടെ കയ്യില്‍ നിന്ന് പന്ത് വഴുതി ഡീപ് വൈഡിലേക്ക് തെറിച്ചു പോകുകയായിരുന്നു. എന്നാല്‍ ഇടം കയ്യന്‍ സ്‌ട്രൈക്കര്‍ ഷാം പന്തിനെ പിന്തുടര്‍ന്ന് പിച്ചിന് പുറത്തേക്ക് ഓടുകയും ഒരു ഡിപ്പിങ് സിക്‌സറിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇത്രക്ക് ഗതികെട്ട ഒരു ബാറ്റര്‍ ലോകത്ത് എവിടെയും ഉണ്ടാകില്ല എന്ന തരത്തില്‍ അടിച്ച പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുകയായിരുന്നു.

ഏറ്റവും മോശം പന്തില്‍ ഏറ്റവും മോശം രീതിയില്‍ വിക്കറ്റ് കൊടുത്ത് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് കളിക്കാരന്‍. സഹതാരങ്ങള്‍ ചിരി നിര്‍ത്തുന്നുണ്ടായിരുന്നില്ല ബാറ്റര്‍ പോലും അതിശയിച്ചു നിന്നുപോയി.

എന്നാല്‍ ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് പുറത്ത് പോകുന്ന പന്ത് നോ ബോള്‍ ആണ്. എന്നാല്‍ താരത്തിന് വിക്കറ്റ് നഷ്ടപ്പെട്ടതാണ് മറ്റൊരു രസകരമായ കാര്യം.

Content Highlight: Worst wicket in cricket history off a bad ball

Video Stories