തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമ്പോൾ ഞായറാഴ്ച 35 പേര്‍ക്കുകൂടി സൂര്യാഘാതമേറ്റു. കഴിഞ്ഞ ഒരു മാസമായി 721 പേർക്കാണ് പൊള്ളലേറ്റത്. എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം 13 പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുള്ള പൊള്ളലും 20 പേര്‍ക്ക് ശരീരത്തില്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടു.
Also Read “അമേഠിയിലും വയനാടും ബി.ജെ.പി. തന്നെ വിജയിക്കും”: മനേക ഗാന്ധി
ആലപ്പുഴയിൽ നാല് പേർക്ക് പൊള്ളലേറ്റു. കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് സൂര്യാഘാതം മൂലം പൊള്ളൽ ഏൽക്കേണ്ടി വന്നത്. ആശങ്കക്ക് നേരിയശമനം ഉണ്ടായിട്ടുണ്ടെങ്കിലും മുൻകരുതൽ ഒരാഴ്ചകൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. സൂര്യാഘാതം ഏൽക്കാതെ ഒരാഴ്ച കൂടി സൂക്ഷിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഏപ്രിൽ രണ്ടുവരെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നുണ്ട്.ജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു.
അതേസമയം അടുത്ത നാല് ദിവസം തെക്കൻ കേരളത്തിലും കണ്ണൂർ, വയനാട്, പലക്കാട് എന്നീ ജില്ലകളിലും ചെറിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഇതുവരെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്.