കണ്ണൂര്‍: മൊബൈലില്‍ റേഞ്ചിനായി മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെ വീണ് ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി. അനന്തു ബാബുവിനാണ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റത്.
കുട്ടിയെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനായി റേഞ്ചിനായി വീടിന് സമീപത്തെ കൂറ്റന്‍ മരത്തില്‍ അനന്തു കയറുകയായിരുന്നു.
ഇതിനിടെ നിലതെറ്റി വിദ്യാര്‍ത്ഥി പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് റേഞ്ചില്ലാത്തത് നേരത്തെയും വാര്‍ത്തയായിരുന്നു. 72 കുട്ടികളാണ് കോളനിയില്‍ താമസിക്കുന്നത്.
പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ ക്ലാസിനായി അനന്തു ഈ മരത്തിന് മുകളില്‍ കയറിയായിരുന്നു പഠിച്ചത്. 110 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അനന്തുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Climbed a tree for the range for study; Serious injury to student who fell into a rock in Kannur Kannavam