| Wednesday, 26th June 2024, 12:31 pm

സ്വന്തമായി ഹോം ഗ്രൗണ്ട് ഇല്ല, അഭയാർത്ഥി ക്യാമ്പുകളിൽ ക്രിക്കറ്റ് കളിച്ച ടീമിന്റെ നേട്ടം; ടി-ട്വന്റി വേൾഡ് കപ്പിൽ ചരിത്രം സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: രാജ്യത്ത് സ്വന്തമായി ഹോം ഗ്രൗണ്ട് ഇല്ലാതിരുന്നിട്ട് പോലും ടി-ട്വന്റി വേൾഡ് കപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കികയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. മികച്ച വിജയത്തോടെ കന്നി സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് ടീം.

അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ സെമി ഫൈനൽ പ്രവേശനമാണിത്. ജൂൺ 25ന് നടന്ന ടൂർണമെന്റിന്റെ സൂപ്പർ8 ലെവലിൽ ബംഗ്ളാദേശിനെതിരെ നേടിയ 8 റൺസ് വിജയമാണ് ടീമിനെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. അഫഗാനിസ്ഥാന്റെ മികവ് ടീമിന്റെ ഉജ്ജ്വലമായ ബൗളിങ് ആയിരുന്നു.

‘ഒരു ടീം എന്ന നിലയിൽ സെമിഫൈനലിൽ എത്തുക എന്നത് ഞങ്ങൾക്ക് സ്വപ്നം പോലെയാണ്. അതെ, ചില പ്രയാസകരമായ സമയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ നിരാശരായില്ല. ഞങ്ങൾ എല്ലായ്പ്പോഴും ശക്തമായി തിരിച്ച് വരാൻ ശ്രമിക്കും,’അഫ്ഗാൻ ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പറയുന്നു.
Also Read: ഉക്രൈന്‍ ആക്രമണം; റഷ്യയുടെ മുന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐ.സി.സി

1995ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ രൂപീകരിച്ചെങ്കിലും അത് ഉയർന്നുവരാൻ ഒരുപാട് സമയമെടുത്തു. മിക്ക അഫ്ഗാൻ കളിക്കാരും അഭയാർത്ഥി ക്യാമ്പുകളിൽ നിന്നാണ് പരിശീലനം നടത്തിയതും കളി പഠിച്ചതും.

ക്രിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ കായികവിനോദങ്ങളും താലിബാൻ നിരോധിച്ചതിനാൽ മുന്നോട്ടുള്ള വഴി അവർക്ക് ദുർഘടമായിരുന്നു. 2000ത്തിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന് അംഗീകാരം നൽകി.

അതോടെ അഫ്ഗാനിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗത്വം നേടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടുള്ള വഴിയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ നിര്‍ണായകമായിരുന്നു. ഗ്രേറ്റര്‍ നോയിഡ, ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അഫ്ഗാനിസ്ഥാന് ഗ്രൗണ്ടുകള്‍ അനുവദിച്ചത് ഇന്ത്യയാണ്.

താലിബാൻ ഭരണത്തിന് കീഴിൽ ഹോം ഗ്രൗണ്ട് പോലും ഇല്ലാതിരുന്ന ടീം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വലിയ ഉയരത്തിലെത്തുകയായിരുന്നു.

ബി.സി.സി.ഐ, കാൺപൂരും ഗ്രെയ്റ്റർ നോയിഡയും അഫ്ഗാനിസ്ഥാൻ ടീമിന്റെ ഹോം ഗ്രൗണ്ടുകളായി നൽകുകയായിരുന്നു.

പരിമിതമായ പരിശീലന കേന്ദ്രങ്ങളും സംഘർഷഭരിതമായ അഫ്ഗാന്റെ ചരിത്രവും അവരെ പിന്നോട്ട് വലിക്കുന്നത് തന്നെയായിരുന്നു. ആദ്യകാലങ്ങളിലെ പരാജയങ്ങൾക്ക് ശേഷം 2006 -2007 കാലയളവിൽ അവർ മെച്ചപ്പെടുകയും രണ്ട് ആഭ്യന്തര ടൂർണമെന്റുകളിൽ വിജയിക്കുകയും ചെയ്തു.

Content Highlight: No Home Ground in Their Own Country, Afghanistan Cricket Team Script History in T20 World Cup

We use cookies to give you the best possible experience. Learn more