തോക്ക് ഉപയോഗിച്ചും കെണി വെച്ച് പിടിച്ചുമാണ് പക്ഷികളെ വ്യാപകമായി കൊന്നൊടുക്കുന്നത്. എന്നാല്‍ ഇതു കൊണ്ട് വിമാനങ്ങള്‍ക്ക് പക്ഷി ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ കണക്കുകളില്‍ വലിയ കുറവുകള്‍ സംഭവിച്ചിട്ടുമില്ല.
ന്യൂയോര്‍ക്ക്: പറന്നുയരുന്ന വിമാനങ്ങളില്‍ പക്ഷികളിടിച്ചാല്‍ വന്‍ അപകങ്ങള്‍ സംഭവിച്ചേക്കാം എന്ന കാരണത്താല്‍ ന്യൂയോര്‍ക്കിലെ മുന്ന് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമായി 70,000ത്തിലധികം പക്ഷികളെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍. വിദേശ മാധ്യമങ്ങളാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ മൂന്ന് വിമാനത്താവളത്തില്‍ നിന്നു മാത്രമായി 70,000ത്തിലധികം പക്ഷികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2009 ജനുവരി 15നു ന്യൂയോര്‍ക്കിലെ ലാ ഗ്വാര്‍ഡിയാ ഏയര്‍പോര്‍ട്ടില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം ഹാഡ്‌സണ്‍ നദിയില്‍ ഇടിച്ചിറക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ നടപടികള്‍. തോക്ക് ഉപയോഗിച്ചും കെണി വെച്ച് പിടിച്ചുമാണ് പക്ഷികളെ വ്യാപകമായി കൊന്നൊടുക്കുന്നത്. എന്നാല്‍ ഇതു കൊണ്ട് വിമാനങ്ങള്‍ക്ക് പക്ഷി ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ കണക്കുകളില്‍ വലിയ കുറവുകള്‍ സംഭവിച്ചിട്ടുമില്ല.
പക്ഷികളെ കൊന്നൊടുക്കുന്നതിന് പകരം വ്യക്തമായ സംവിധാനം കൊണ്ടു വരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ ഒന്നും ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ദേശാടനക്കിളികള്‍ പറക്കുന്ന വഴിയിലൂടെ വിമാനം പറത്തിയിട്ട് അവയെ കൊന്നൊടുക്കുന്നത് ശരിയാണോ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം.
2008ലെ ഹാഡ്‌സണ്‍ നദിയിലെ സംഭവത്തിനുമുമ്പ് 158 തവണ ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു എന്നാല്‍ ഇതിനുശേഷം പക്ഷികളെ കൊന്നൊടുക്കാന്‍ തുടങ്ങിയിട്ടും 299 അപകടങ്ങള്‍ നടന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.