National
പശുവിനെ പാടത്ത് ഉപേക്ഷിച്ചതിന് 70 വയസ്സുകാരനെ തല്ലിച്ചതച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 03, 06:47 pm
Tuesday, 4th September 2018, 12:17 am

ലഖ്‌നൗ: പശുവിനെ പാടത്ത് ഉപേക്ഷിച്ചതിന് 70 വയസ്സുകാരനെ ഉത്തര്‍പ്രദേശില്‍ തല്ലിച്ചതച്ചു. നാല് പേര്‍ ചേര്‍ന്നാണ് വൃദ്ധനായ കര്‍ഷകനെ തല്ലിച്ചതച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“”അവരെന്റെ കൈകള്‍ കെട്ടിവെച്ചു. മുഖത്ത് കരി ഒഴിച്ചു, കുമ്മായ പൊടി മുഖത്ത് തേയ്ക്കാന്‍ ശ്രമിച്ചു. മര്‍ദിച്ച ശേഷം ഗ്രാമത്തിലൂടെ നടത്തിച്ചു”” മര്‍ദനമേറ്റ കൈലാശ് നാഥ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ഫാസിസ്റ്റ് ബി.ജെ.പി തുലയട്ടെ; ബി.ജെപി തമിഴ്‌നാട് തലവനെതിരെ മുദ്രാവാക്യം വിളിച്ചതിന് യുവതിയെ ജയിലിലടച്ചു


എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൈ തല്ലിയൊടിച്ചൊന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ ഗോസംരക്ഷകരാണ് തന്നെ ആക്രമിച്ചത് എന്ന മാധ്യമവാര്‍ത്തകള്‍ ഇയാള്‍ നിഷേധിക്കുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിനേശ് ശുക്‌ള, ഉമേഷ് തിവാരി, ജീവന്‍ ലാല്‍, റാം ബദന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.


ALSO READ: പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കാണെന്ന് തെളിയിക്കാന്‍ വ്യാജ വാര്‍ത്തയുമായി ജന്മഭൂമി


മര്‍ദനമേറ്റ ശുക്‌ളയെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെ നാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്.