| Tuesday, 7th April 2020, 8:43 pm

ലോക്ഡൗണില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 70% തകര്‍ന്നു; തൊഴിലില്ലായ്മ പത്തുകോടി; സംസ്ഥാനങ്ങള്‍ക്ക് വരുമാനമില്ലാതായെന്ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ തകര്‍ത്തത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 70 ശതമാനമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഖനന, നിര്‍മ്മാണ, ഉല്‍പാദന, സേവന മേഖലകളിലെ പത്തുകോടിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അടുത്ത മൂന്ന് മാസത്തേക്ക് ചുരുങ്ങിയത് 2000 രൂപയുടെ ധനസഹായം നല്‍കിയില്ലെങ്കില്‍ ഇവരുടെ അവസ്ഥ ഗുരുതരമാകുമെന്നും ഗാര്‍ഗ് മുന്നറിയിപ്പ് നല്‍കി.

പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം നിലച്ചത് ബുദ്ധിമുട്ടുകള്‍ക്ക് ആക്കം കൂട്ടി. ഒരു വര്‍ഷത്തിനുള്ളില്‍ വരുമാനക്കുറവിന്റെ തോത് 2,00,000 കോടിയാകുമെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

കേന്ദ്ര നികുതിയുടെ വിഹിതം ഗഡുക്കളായി ഉടനെതന്നെ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം അനുവദിക്കാന്‍ കേന്ദ്രം തയ്യാറാവണം. 56,000 കോടി രൂപയുടെ സംസ്ഥാനത്തിന്റെ വിഹിതവും അനുവദിക്കണമെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more