ലോക്ഡൗണ്‍; 70% ഗ്രാമീണരുടെ കയ്യിലും നീക്കിയിരുപ്പൊന്നുമില്ല, 101 റിപ്പോര്‍ട്ടേഴ്‌സ് സര്‍വ്വേ
COVID-19
ലോക്ഡൗണ്‍; 70% ഗ്രാമീണരുടെ കയ്യിലും നീക്കിയിരുപ്പൊന്നുമില്ല, 101 റിപ്പോര്‍ട്ടേഴ്‌സ് സര്‍വ്വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 8:08 pm

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ പറയുന്നത്.

ലോക്ഡൗണ്‍ കാലത്തെ തൊഴിലില്ലായ്മയെ മറികടന്ന് ജീവിക്കാന്‍ 70% ഗ്രാമീണരുടെ കയ്യിലും സമ്പാദ്യമൊന്നുമില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ സര്‍വ്വേ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 20 മുതല്‍ 23വരെയുള്ള ദിവസങ്ങളിലായി 769 പേരെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. അതില്‍ 438 പേരുടെ കയ്യിലും ലോക്ഡൗണ്‍ കാലത്തെ അതിജീവിക്കാനുള്ള സമ്പാദ്യമില്ല. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47% പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 87.8% പുരിഷന്‍മാരാണ്. 55% കര്‍ഷക തൊഴിലാളികളും 15% അതിഥി തൊഴിലാളികളുമാണ്.

സര്‍വ്വേയില്‍ പങ്കെടുത്തതില്‍ പകുതിയിലധികം പേര്‍ക്കും കൊവിഡ് 19 മഹാമാരിയെ കുറിച്ചറിയാം. എന്നാല്‍ 53.4%പേര്‍ക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം എവിടെയാണെന്നോ മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളോ എവിടെയാണെന്ന് അറിയില്ല.